വി.എസിന്റെ കുറ്റസമ്മതം; ചിലകാര്യങ്ങളില്‍ തെറ്റുപറ്റി

single-img
18 October 2012

ചിലകാര്യങ്ങളില്‍ തെറ്റുപറ്റിയെന്നും എന്നാല്‍ പാര്‍ട്ടിക്ക് തെറ്റു പറ്റിയാല്‍ താന്‍ ഇനിയും തിരുത്തുമെന്നും വി.എസ്. അച്യുതാനന്ദന്‍. ഉച്ചയ്ക്ക് 12.30 ന് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു വി.എസിന്റെ കുറ്റസമ്മതം. ആണവനിലയത്തിനെതിരായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൂടംകുളത്തേക്ക് പോയതും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിവസം ടി.പി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചതും പിണറായി വിജയനെ ഡാങ്കേയോട് ഉപമിച്ചതും തന്റെ ഭാഗത്തുണ്ടായ തെറ്റുകളാണെന്ന് വി.എസ് സമ്മതിച്ചു.

പാര്‍ട്ടി കേന്ദ്രകമ്മറ്റിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ തെറ്റുകള്‍ ഏറ്റുപറയുന്നതെന്നും കേന്ദ്രകമ്മറ്റിയിലും സംസ്ഥാന കമ്മറ്റിയിലും നേരത്തെ താന്‍ ഇക്കാര്യങ്ങള്‍ ഏറ്റുപറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ തെറ്റുകളും പിശകുകകളും സ്വയം വിമര്‍ശനപരമായി അംഗീകരിക്കുകയാണെന്നും അതിനാലാണ് പരസ്യമായി ഇക്കാര്യങ്ങള്‍ പറയുന്നതെന്നും വി.എസ് പറഞ്ഞു. ഐഎസ്ആര്‍ഒ ചാരക്കേസ് പരാമര്‍ശിച്ച ശേഷമായിരുന്നു വി.എസ് എഴുതി തയാറാക്കിയ പ്രസ്താവന വായിച്ച് തെറ്റുകള്‍ ഏറ്റുപറഞ്ഞത്.