വിഎസ് കര്‍ണാടക ജയില്‍സന്ദര്‍ശിക്കണമെന്ന് പിഡിപി

single-img
18 October 2012

മഅദനിയയുടെ ആരോഗ്യസ്ഥിതി ബോധ്യപ്പെടുന്നതിനും അദ്ദേഹത്തിന്റെ ജയില്‍മോചനം സാധിതമാക്കുന്നതിനും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ബാംഗളൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിക്കണമെന്ന് പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ്. മഅദനിയുടെ ആരോഗ്യസ്ഥിതി അത്യന്തം അപകടാവസ്ഥയിലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് മന്ത്രിതല സംഘത്തെ ജയിലേയ്ക്ക് അയക്കണമെന്ന് അഭ്യര്‍ഥിച്ചിട്ട് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സിറാജ് പറഞ്ഞു.