ബാലവേലയ്‌ക്കെതിരെ കര്‍ശന നടപടി : മന്ത്രി ഷിബു ബേബി ജോണ്‍

single-img
18 October 2012

സംസ്ഥാനത്തെ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാപാരസ്ഥാപനങ്ങളില്‍ ബാലവേല നടക്കുന്നുണേ്ടാ എന്നറിയാന്‍ കര്‍ശന പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയതായി തൊഴില്‍- പുനരധിവാസ മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. സംസ്ഥാനത്തെ ചില ഹോട്ടലുകളിലും തുടങ്ങി വ്യാപാര കേന്ദ്രങ്ങളിലും ബാലവേല നടക്കുന്നതായി ലഭിച്ച ചില പരാതികളുടെ അടിസ്ഥാനത്തിലാണ് കര്‍ശന പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. നവംബറില്‍ കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് കര്‍ശന പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു.