ഡെന്‍മാര്‍ക്ക് ഓപ്പണ്‍: സൈന രണ്ടാം റൗണ്ടില്‍

single-img
18 October 2012

രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം കളിക്കളത്തില്‍ തിരിച്ചെത്തിയ ഇന്ത്യയുടെ സൈന നെഹ്‌വാളിന് ജയത്തോടെ തുടക്കം. ഡെന്‍മാര്‍ക്ക് ഓപ്പണിലെ ഒന്നാം റൗണ്ടില്‍ ദക്ഷിണ കൊറിയയുടെ യോന്‍ ജു ബേയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന തകര്‍ത്തത്. സ്‌കോര്‍: 21-17, 21-17. രണ്ടാം റൗണ്ടില്‍ ജപ്പാന്റെ മിനാട്‌സു മിറ്റാനിയെ സൈന ഇന്ന് നേരിടും.