രാഹുൽ ഗാന്ധിക്കെതിരെ വ്യാജ ലൈംഗികാരോപണം;പരാതിക്കാരനു 10 ലക്ഷം പിഴ

single-img
18 October 2012

എഐസിസി ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച കേസ് സുപ്രീം കോടതി തള്ളി.ഇല്ലാത്ത കാര്യങ്ങൾ കാട്ടി വ്യാജ പരാതി നൽകി പ്രചരണം നടത്തിയ സമാജ്വാദി പാർട്ടി മുൻ എം.പി കിഷോര്‍ സമൃദേയ്ക്ക് സുപ്രീം കോടതി 20 ലക്ഷം രൂപ പിഴ വിധിച്ചു.രാഹുൽഗാന്ധിയേയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുക ആയിരുന്നു പരാതിക്കാരന്റെ ലക്ഷ്യമെന്ന് കോടതി നിരീക്ഷിച്ചു.പിഴയിൽ നിന്ന് അഞ്ച് ലക്ഷം രൂപ രാഹുൽ ഗാന്ധിക്കും അഞ്ച് ലക്ഷം ആരോപണ വിധേയയായ പെൺകുട്ടിക്കും നൽകണം എന്നാണു കോടതി വിധി.