രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

single-img
18 October 2012

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടെ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി രാഷ്ട്രപതി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെട്ടിട്ടില്ലെങ്കിലും രാഹുലിന്റെ മന്ത്രിസഭാ പ്രവേശനം ചര്‍ച്ചയായെന്നു സൂചനയുണ്ട്. ചൊവ്വാഴ്ച പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുമായി വെവ്വേറെ ചര്‍ച്ച നടത്തിയിരുന്നു. ഈയാഴ്ച അവസാനത്തോടെ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്നാണു സൂചന.