ഗഡ്കരിയെ ന്യായീകരിച്ച് പവാര്‍

single-img
18 October 2012

കേജരിവാളിന്റെ അഴിമതി ആരോപണത്തെത്തുടര്‍ന്ന് പ്രതിക്കൂട്ടിലായ ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയെ ന്യായീകരിച്ചു കേന്ദ്ര കൃഷിമന്ത്രിയും എന്‍സിപി നേതാവുമായ ശരത് പവാര്‍ രംഗത്തെത്തി. ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഗഡ്ഗരിയെന്നു പവാര്‍ അഭിപ്രായപ്പെട്ടു. കര്‍ഷകരുടെ വികസനത്തിനുവേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ബിജെപി അധ്യക്ഷന്‍ അഴിമതി നടത്തിയതായി എന്തെങ്കിലും തെളിവുകളുണെ്ടങ്കില്‍ കേജരിവാള്‍ കോടതിയില്‍ പോകുകയായിരുന്നു വേണ്ടതെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.