National

കേജരിവാളിന്റേത് ആക്രമിച്ചിട്ടു ഓടിക്കളയുന്ന തന്ത്രം: ഓസ്‌കര്‍ ഫെര്‍ണാണ്ടസ്

റോബര്‍ട്ട് വധേരയ്‌ക്കെതിരേ ആരോപണം ഉന്നയിച്ചശേഷം പ്രശ്‌നം കോടതിയിലെത്തിക്കാത്ത അരവിന്ദ് കേജരിവാളിന്റേത് അടിച്ചിട്ട് ഓടിക്കളയുന്ന തന്ത്രമാണെന്നു കോണ്‍ഗ്രസ് നേതാവ് ഓസ്‌കര്‍ ഫെര്‍ണാണ്ടസ്. വധേര അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കിയ സ്ഥിതിക്ക് ആര്‍ക്കെങ്കിലും എതിരഭിപ്രായമുണെ്ടങ്കില്‍ കോടതിയെ സമീപിക്കാവുന്നതാണെന്നു അദ്ദേഹം പറഞ്ഞു. ഹരിയാനയില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അശോക് ഖെംകയുടെ സ്ഥലം മാറ്റം സംബന്ധിച്ച വിവാദത്തെക്കുറിച്ചു പരാമര്‍ശിക്കവെ അദ്ദേഹത്തെ സ്ഥലം മാറ്റിയത് കോടതി ഉത്തരവനുസരിച്ചാണെന്നും ഫെര്‍ണാണ്ടസ് പറഞ്ഞു.