നൈജീരിയയില്‍ ക്രിസ്ത്യന്‍ ഗോത്രഗ്രാമത്തില്‍ നടന്ന അക്രമത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു

single-img
18 October 2012

സെന്‍ട്രല്‍ നൈജീരിയയിലെ ക്രിസ്ത്യന്‍ ഗോത്രഗ്രാമത്തില്‍ നടന്ന അക്രമത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. ബെന്യൂ സംസ്ഥാനത്തെ ഒരു ഉള്‍ഗ്രാമത്തില്‍ യോഗ്‌ബോ എന്നറിയപ്പെടുന്ന ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട ഗോത്രസമൂഹം താമസിക്കുന്ന ഗ്രാമത്തിലായിരുന്നു അക്രമം. നേരത്തെ നിലനിന്നിരുന്ന ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് ഒരു വിഭാഗമാണ് ആക്രമണം നടത്തിയത്. ഞായറാഴ്ചയായിരുന്നു സംഭവം. കൂടുതല്‍ ആക്രമണം ഭയന്ന് ഗ്രാമത്തില്‍ നിന്ന് ഗോത്രസമൂഹം കൂട്ടത്തോടെ പലായനം ചെയ്തിരിക്കുകയാണ്.