ചാരക്കേസ് ചെന്നിത്തലയ്‌ക്കെതിരെ മുരളീധരന്‍

single-img
18 October 2012

വീണ്ടും പുകഞ്ഞു തുടങ്ങുന്ന ഐഎസ്ആര്‍ഒ ചാരക്കേസില്‍ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് കെ. മുരളീധരന്‍ രംഗത്തെത്തി. കേസിന്റെ എല്ലാകാര്യങ്ങളും അറിയാവുന്ന ചെന്നിത്തല ഒന്നുമറിയാത്ത മട്ടിലാണ് നില്‍ക്കുന്നതെന്ന് മുരളി കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളി.തന്നെ രാഷ്ട്രീയത്തില്‍ ഉയര്‍ത്തിയത് ലീഡറാണെന്ന് ചെന്നിത്തല പറയാറുണ്ട്. അങ്ങനൊരു വ്യക്തിയെ ചാരക്കേസില്‍ കുടുക്കി മുഖ്യമന്ത്രി പദത്തില്‍ നിന്നിറക്കിവിട്ടതിന് ഉത്തരവാദികളായവര്‍ക്കെതിരേ അദ്ദേഹം എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് മുരളി ചോദിച്ചു. സര്‍ക്കാരും പാര്‍ട്ടിയും ഇക്കാര്യത്തില്‍ അഭിപ്രായം പറയണമെന്നും മുരളി ആവശ്യപ്പെട്ടു. കാര്യങ്ങള്‍ ഇത്രയുമെത്തിയിട്ടും ചെന്നിത്തല ഇതേക്കുറിച്ച് അഭിപ്രായം പറയുകയോ താനുമായി ബന്ധപ്പെടാനോ ശ്രമിച്ചിട്ടില്ലെന്ന് മുരളി പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴും നോ കമന്റ്‌സ് എന്നു പറഞ്ഞ് ഒഴിവാകുകയാണ് ചെന്നിത്തല ചെയ്തതതെന്ന് മുരളീധരന്‍ പറഞ്ഞു.