കൊച്ചി മെട്രോയുടെ നിര്‍മാണക്കരാര്‍ ഡിഎംആര്‍സിക്ക് തന്നെയെന്ന് ആര്യാടന്‍

single-img
18 October 2012

കൊച്ചി മെട്രോ റെയിലിന്റെ നിര്‍മാണച്ചുമതല ഡിഎംആര്‍സിക്ക് തന്നെയെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ മറികടക്കാന്‍ കഴിയുമെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ ഡിഎംആര്‍സിക്ക് ആയതിനാല്‍ നിര്‍മാണ കരാര്‍ നല്‍കുന്നതിന് തടസമുണ്‌ടെന്ന് നേരത്തെ ആര്യാടന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കരാര്‍ ഏല്‍പിക്കുന്നതിന് തടസമില്ലെന്ന് ഇ. ശ്രീധരന്‍ വ്യക്തമാക്കിയതോടെ ഡിഎംആര്‍സിയെത്തന്നെ ചുമതല ഏല്‍പിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. ഇന്നു ചേരുന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ സംസ്ഥാനത്തിന്റെ പ്രതിനിധികള്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും.