എല്‍ടിടിഇ നേതാവ് കുമാരന്‍ പത്മനാഥന്‍ മോചിതനായി

single-img
18 October 2012

രാജീവ് ഗാന്ധി വധക്കേസില്‍ ഇന്ത്യ ആവശ്യപ്പെടുന്ന എല്‍ടിടിഇ നേതാവ് കെപി എന്ന കുമാരന്‍ പത്മനാഥന്‍ ലങ്കന്‍ പട്ടാളത്തിന്റെ കസ്റ്റഡിയില്‍ന്നു മോചിതനായി. വേലുപ്പിള്ള പ്രഭാകരന്‍ 2009ല്‍ കൊല്ലപ്പെട്ടതിനുശേഷം എല്‍ടിടിഇയുടെ നേതൃത്വം സ്വയം ഏറ്റെടുത്ത പത്മനാഥന്‍ മലേഷ്യയില്‍വച്ചാണ് അറസ്റ്റിലായത്. രാജീവ്ഗാന്ധി വധക്കേസില്‍ ഇന്ത്യയുടെ ആവശ്യാനുസരണം ഇന്റര്‍പോള്‍ പത്മനാഥനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനെതിരേ ലങ്കന്‍ കോടതിയില്‍ കേസുകളൊന്നുമില്ല. പത്മനാഥനെ കസ്റ്റഡിയില്‍നിന്നു മോചിപ്പിച്ചതായി ലങ്കന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.