വിവാദ പ്രസ്താവന; ഖുര്‍ഷിദ് ഒറ്റപ്പെടുന്നു

single-img
18 October 2012

തന്റെ മണ്ഡലമായ ഫറൂഖാബാദില്‍ സമരം നടത്തിയാല്‍ കേജരിവാള്‍ തിരിച്ചുപോകില്ലെന്ന കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവനയോട് കോണ്‍ഗ്രസ് നേതൃത്വത്തിനു വിയോജിപ്പ്. എല്ലാവരും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ഇതേക്കുറിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി അഭിപ്രായപ്പെട്ടു. എന്തു പറയുന്നു എന്നതിനെക്കുറിച്ച് ഓരോ വ്യക്തിക്കും ബോധ്യം വേണമെന്നു കോണ്‍ഗ്രസ് വക്താവ് റഷീദ് അല്‍വി പ്രതികരിച്ചു. എന്നാല്‍, ഖുര്‍ഷിദിന്റെ ഭീഷണി ഒരു നിയമ മന്ത്രിക്കു ചേര്‍ന്നതല്ലെന്നു കേജരിവാള്‍ പറഞ്ഞു. തന്റെ ജീവിതം ഖുര്‍ഷിദിന്റെ കൈകകളില്ല, ദൈവത്തിന്റെ കൈകകളിലാണ്. ഫറുഖാബാദില്‍ സമരം നടത്തുമെന്നും കേജരിവാള്‍ കൂട്ടിച്ചേര്‍ത്തു.