Cricket

ഐ.പി.എല്‍ ചാമ്പ്യന്‍മാര്‍ പുറത്ത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20യില്‍നിന്നു പുറത്ത്. ആദ്യ രണ്ടു മത്സരങ്ങളിലെ തോല്‌വിയും ഇന്നലെ പെര്‍ത്ത് സോര്‍ചേഴ്‌സിനെതിരെയുള്ള മൂന്നാം മത്സരം മഴമൂലവും തടസപ്പെട്ടതിനെത്തുടര്‍ന്ന് നൈറ്റ് റൈഡേഴ്‌സ് ടൂര്‍ണമെന്റില്‍ നിന്നു പുറത്താകുന്ന ആദ്യ ടീമും ആദ്യ ഇന്ത്യന്‍ ടീമുമായി. ആദ്യം ബാറ്റ് ചെയ്ത പെര്‍ത്ത് 14 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെടുത്തു നില്‍ക്കേയാണ് മഴ കളിയില്‍ തടസവുമായെത്തിയത്.