Kerala

വി.എസിന്റെ കുമ്പസാരം അഭിനയം: എം.എം ഹസന്‍

വി.എസ് അച്യുതാനന്ദന്റെ കുമ്പസാരം വെറും അഭിനയമാണെന്ന് എം.എം ഹസന്‍. ഭൂമിദാനക്കേസില്‍ നിന്ന് രക്ഷപെടാനും പ്രതിപക്ഷ നേതൃസ്ഥാനം നിലനിര്‍ത്താനുമുള്ള തട്ടിപ്പാണ് വി.എസിന്റെ കുമ്പസാരമെന്നും ഹസന്‍ പറഞ്ഞു. വി.എസ് സംസ്ഥാന സമിതിയില്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ഹസന്‍. സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ചാണ് കുടുംബശ്രീ സമരം സംഘടിപ്പിച്ചതെന്നും ഹസന്‍ ആരോപിച്ചു. ഐഎസ്ആര്‍ഒ ചാരക്കേസ് വെറും ചാരമായിപ്പോയ കേസാണ് ഇതില്‍ പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.