ജനശ്രീക്കും ഹസനുമെതിരേയുമുള്ള ഹര്‍ജി തള്ളി

single-img
18 October 2012

ജനശ്രീ മൈക്രോഫിനിനും മുന്‍ മന്ത്രി എം.എം.ഹസനുമെതിരെ സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തളളി. സംസ്ഥാന സര്‍ക്കാരിന്റെ പല വകുപ്പുകളില്‍ നിന്നായി ജനശ്രീക്ക് ലഭിച്ച പണം ദുരുപയോഗം ചെയ്തതായി ആരോപിച്ചായിരുന്നു ഹര്‍ജി. ഹര്‍ജിയിലെ ആരോപണങ്ങള്‍ തെളിയിക്കാനുളള രേഖകള്‍ പരാതിക്കാരന്‍ ഹാജരാക്കാത്ത സാഹചര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്ന് ജഡ്ജി എസ്.മോഹന്‍ദാസ് പറഞ്ഞു. 2011 ജനുവരിയില്‍ ആരംഭിച്ച ജനശ്രീയില്‍ ചെയര്‍മാനായ ഹസ്സന് അമ്പതിനായിരം രൂപയുടെ ഓഹരി മാത്രമാണെന്ന് സത്യവാങ്മൂലത്തിനു വിരുദ്ധമായി 1.99 കോടി രൂപയുടെ ഓഹരിയുണെ്ടന്നും ആരോപിച്ചിരുന്നു.