അഴിമതിയിയില്‍ ഗഡ്കരിക്കും പങ്ക്‌

single-img
18 October 2012

മഹാരാഷ്ട്രയിലെ വന്‍ ജലസേചന കുംഭകോണത്തില്‍ ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്കു നേരിട്ടു പങ്കുണെ്ടന്ന് അരവിന്ദ് കേജ്‌രിവാള്‍. രാഷ്ട്രീയത്തിന്റെ മറവില്‍ ചുരുങ്ങിയ കാലം കൊണ്ടു പാവപ്പെട്ട കര്‍ഷകരെ വഞ്ചിച്ചു ഗഡ്കരി വന്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തുവെന്നു കേജരിവാള്‍ ആരോപിച്ചു. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയാണെങ്കിലും അഴിമതിയുടെ കാര്യത്തില്‍ ബിജെപിക്കു ഭരണപക്ഷവുമായി പങ്കുകച്ചവടമാണെന്നു ഐഎസി നേതാക്കള്‍ ആരോപിച്ചു. സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേര, കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയവര്‍ക്കെതിരേ അഴിമതിയാരോപിച്ചു കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കിയതിനു പിന്നാലെയാണു ബിജെപിയുടെ ദേശീയ പ്രസിഡന്റിനെതിരേ ആരോപണവുമായി ഇവര്‍ രംഗത്തെത്തുന്നത്.