ബുക്കര്‍ സമ്മാനം വീണ്ടും ഹിലരി മാന്റലിന്

single-img
18 October 2012

ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് ബ്രിട്ടീഷ് എഴുത്തുകാരി ഹിലരി മാന്റലിന്. ഹിലരിയുടെ ബ്രിങ് അപ് ദ ബോഡീസ് എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. സെന്‍ട്രല്‍ ലണ്ടനിലെ ഗില്‍ഡ് ഹാളില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 2009ല്‍ വോള്‍ഫ് ഹാള്‍ എന്ന നോവലിന് ഹിലരിക്ക് ബുക്കര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. രണ്ടുതവണ ബുക്കര്‍ നേടുന്ന ആദ്യ വനിതയും ബ്രിട്ടീഷുകാരിയുമാണ് ഹിലരി. ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള ജെ.എം. കോട്‌സീ, ഓസ്‌ട്രേലിയയില്‍നിന്നുള്ള പീറ്റര്‍ കാരി എന്നിവര്‍ക്കാണ് ഇതിനു മുന്‍പു രണ്ടു തവണ ബുക്കര്‍ ലഭിച്ചിട്ടുള്ളത്. 50,000 പൗണ്ട് ആണ് (42.57 ലക്ഷം രൂപ) സമ്മാനത്തുക.