Business

മാരുതി സുസുകി ആള്‍ട്ടോ800 വിപണിയില്‍

മാരുതി സുസുകി ആള്‍ട്ടോയുടെ പുതിയ മോഡല്‍ ‘ആള്‍ട്ടോ 800’ വിപണിയിലിറക്കി. പരിഷ്‌ക്കരിച്ച ഇന്റീരിയര്‍, എയര്‍ബാഗ് സൗകര്യം, മികച്ച പവര്‍ട്രെയിന്‍ എന്നീ സവിശേതകളോടെയെത്തുന്ന പുതിയ മോഡലിന് 2,51,614 രൂപ മുതല്‍ 3,06,838 രൂപ വരെയാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില. സ്റ്റാന്‍ഡേഡ് മോഡലിന് 2,51,614 രൂപയും എല്‍ എക്‌സ് മോഡലിന് 2,84,404 രൂപയും എയര്‍ബാഗ് സൗകര്യം ലഭ്യമാക്കിയിട്ടുള്ള എല്‍ എക്‌സ് ഐ മോഡലിന് 3,06,838 രൂപയുമാണ് വില.കഴിഞ്ഞ സെപ്റ്റംബറില്‍ ബുക്കിങ് ആരംഭിച്ചിരുന്നു. പതിനായിരത്തിലധികം ബുക്കിങ്ങുകള്‍ ഇതിനകം ലഭിച്ചെന്നും മാരുതി സുസുകി ഇന്ത്യ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ഷിന്‍സോ നകനിഷി പറഞ്ഞു.  22.74 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് സിഎന്‍ജിയില്‍ വാഗ്ദാനം ചെയ്യുന്നത്. പെട്രോള്‍ മോഡലിന് 31 കിലോമീറ്റര്‍ ലഭിക്കുമെന്നു മാരുതി സുസുകി വാഗ്ദാനം നൽകുന്നു