സംസ്ഥാന സമിതിയിൽ വി.എസ് തെറ്റുകൾ ഏറ്റുപറഞ്ഞു

single-img
17 October 2012

സിപിഎം സംസ്ഥാന സമിതിയിൽ ടിപി വധം,ഡാങ്കെ,കൂടംങ്കുളം ഇഷയങ്ങളിൽ താൻ സ്വീകരിച്ച നിലപാടുകൾ തെറ്റിപ്പോയെന്ന് വി.എസ് അച്യുതാനന്ദൻ ഏറ്റുപറഞ്ഞു.തെറ്റ് ഏറ്റുപറയണമെന്ന് കേന്ദ്രഅമ്മറ്റി നിർദ്ദേശിച്ചിരുന്നു.ടി.പി, കൂടംകുളം വിഷയങ്ങളില്‍ പാര്‍ട്ടിക്കൊപ്പമാണ് താന്‍ എന്ന് വി.എസ് പറയണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.ഇതേ തുടർന്നാണു ടിപി ചന്ദ്രശേഖരന്‍ വധത്തിനു ശേഷം നടത്തിയ ഒഞ്ചിയം യാത്ര,പിണറായി വിജയനെ ഡാങ്കെയോട് ഉപമിച്ചതും, കൂടംകുളം യാത്രയും തെറ്റായിപ്പോയെന്നാണ് വിഎസ് ഏറ്റു പറഞ്ഞത്.

കഴിഞ്ഞ ആഴ്ച അവസാനിച്ച കേന്ദ്ര കമ്മിറ്റിയില്‍ വി.എസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.സംസ്ഥാന കമ്മറ്റിയല്‍ വിഎസിനെതിരെ ഇന്നലെ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. കൂടംകുളം യാത്ര തെറ്റായിപ്പോയെന്ന് വിഎസ് പക്ഷക്കാരും വിമര്‍ശനമുന്നയിച്ചു.