വിളപ്പിൽശാല അടച്ചുപൂട്ടലിനതിരെ കോർപ്പറേഷൻ

single-img
17 October 2012

വിളപ്പില്‍ശാല മാലിന്യ സംസ്കരണ പ്ളാന്‍റ് ഇനി പ്രവര്‍ത്തിപ്പിക്കില്ലെന്ന സര്‍ക്കാര്‍ ഉറപ്പിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ.ഇതുസംബന്ധിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയാല്‍ ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കുമെന്ന് മേയര്‍ കെ. ചന്ദ്രിക പ്രസ്താവിച്ചു.

വിളപ്പില്‍ പഞ്ചായത്തില്‍ സംയുക്ത സമരസമിതി നടത്തിവന്ന ഹര്‍ത്താല്‍ വിളപ്പില്‍ശാല മാലിന്യ സംസ്കരണ പ്ളാന്‍റ് ഇനി പ്രവര്‍ത്തിപ്പിക്കില്ലെന്ന സർക്കാർ ഉറപ്പിൻമേൽ പിന്‍വലിച്ചു.
ചൊവ്വാഴ്ച വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ക്കൊടുവിലാണ് മാലിന്യ സംസ്‌കരണ പ്ലാന്റ് പൂട്ടാന്‍ തീരുമാനിച്ചത്.
ജനങ്ങളുടെ എതിര്‍പ്പു കാരണം പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനാകില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്നും ഇന്നലെ ചര്‍ച്ചയില്‍ ധാരണയായിരുന്നു. ഇതിനെതിരെയാണു ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷൻ രംഗത്ത് വന്നിരിക്കുന്നത്