Movies

സെയ്ഫ് അലിഖാനും കരീനകപൂറും വിവാഹിതരായി

മുംബൈയിലെ കൊളാബയിലെ താജ്മഹല്‍ ഹോട്ടലില്‍ വച്ച് കരീന കപൂറിന്റേയും സെയ്ഫ് അലി ഖാന്റേയും വിവാഹം നടന്നു.അഞ്ചുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ താരജോഡികളായ സെയ്ഫ് അലി ഖാനും (42) കരീന കപൂറും (32) വിവാഹിതരായത്.2007ലാണ് ഇരുവരും പ്രണയത്തിലാവുന്നത്. ഇരുവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഏജന്റ് വിനോദിന്റെ റിലീസിനു ശേഷം വിവാഹമുണ്ടാകുമെന്ന് ഈ വര്‍ഷം ആദ്യം ഔദ്യോഗികമായി അറിയിച്ചിരുന്നു

വിവാഹത്തിനുശേഷം ഇരുവരുടെയും കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത നിക്കാഹ് ചൊവ്വാഴ്ച വൈകുന്നേരം മുംബൈയിലെ താജില്‍ നടന്നു. ഹരിയാണയിലെ പട്ടൗഡിയിലുള്ള കുടുംബാചാരപ്രകാരമാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. ഒക്ടോബര്‍ 18-ന് ഡല്‍ഹിയില്‍ വെച്ചും ഹരിയാണയിലെ പട്ടൗഡി പാലസ് എന്ന കുടുംബവീട്ടില്‍ വെച്ചും പ്രത്യേകം വിവാഹസല്‍ക്കാരം സംഘടിപ്പിച്ചിട്ടുണ്ട്.

1991ല്‍ വീട്ടുകാരുടെ സമ്മതമില്ലാതെ നടി അമൃതാ സിങ്ങിനെ വിവാഹം കഴിച്ച സെയ്ഫ് 2004 ല്‍ ഇവരുമായുള്ള ബന്ധം വേര്‍പെടുത്തിയിരുന്നു. ഈ വിവാഹത്തില്‍ സെയ്ഫിന് രണ്ടു കുട്ടികളുണ്ട്.