സച്ചിന്‍ പൈലറ്റിന്‍റെ ബന്ധുവിനു വെടിയേറ്റു

single-img
17 October 2012

കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റിന്റെ ബന്ധുവിന് വെടിയേറ്റു. സച്ചിന്‍ പൈലറ്റിന്‍റെ അമ്മാവനായ അശോക്‌ കസാനയ്‌ക്ക് (50) നേരെയാണ്‌ രണ്ടംഗ സംഘം നിറയൊഴിച്ചത്‌.വെടിയേറ്റ കസാനയെ ഗാസിയാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെടിയുണ്ട പുറത്തെടുത്തെങ്കിലും കസാനയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പുലര്‍ച്ചെ 2.30നു കസാന ഉറങ്ങിക്കിടക്കുമ്പോഴാണ് അക്രമികള്‍ നിറയൊഴിച്ചത്. വെടിയൊച്ച കേട്ടു മകന്‍ മോഹിത് കസാന എത്തിയപ്പോഴെയ്ക്കും അക്രമികള്‍ മതില്‍ചാടിക്കടന്നു രക്ഷപെട്ടു.