എന്‍ ദാമോദരന്‍ പോറ്റി ശബരിമല മേല്‍ശാന്തി.

single-img
17 October 2012

ശബരിമല പുതിയ മേല്‍ശാന്തിയായി വൈക്കം ആറാട്ടുകുളങ്ങര പ്രണവത്തില്‍ എന്‍. ദാമോദരന്‍ പോറ്റിയെ തെരഞ്ഞെടുത്തു. ദേവസ്വം ബോര്‍ഡിന്‍റെ വൈക്കം ഗ്രൂപ്പിനു കീഴിലുള്ള ഇളങ്കാവ് ദേവീ ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. നേരത്തേ ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായിട്ടുണ്ട്. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരനായ ഋഷികേശാണു നറുക്കെടുത്തത്.,മാളികപ്പുറം മേല്‍ശാന്തിയായി കൂത്താട്ടുകുളം സ്വദേശി എ.എന്‍. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തു.നറുക്കെടുപ്പില്‍ ആദ്യ ആറു തവണയു​ം ഫലം കാണാതെ വന്നതിനെ തുടര്‍ന്ന് ഏഴാമത്തെ നറുക്കെടുപ്പിലാണ് ഫലം കണ്ടത്. മാളികപ്പുറത്ത് നടന്ന നറുക്കെടുപ്പ് നാല് തവണ നടന്ന ശ്രമത്തിലും ഫലം കാണാതെ വരികയായിരുന്നു. പിന്നീടാണ് ഉണ്ണികൃഷ്ണന്‍ നമ്പുതിരി തെരഞ്ഞെടുക്കപ്പെട്ടത്