റൗഫിനെതിരെ കൂടുതല്‍ തെളിവുണ്ടെന്ന് ജബ്ബാര്‍ ഹാജി

single-img
17 October 2012

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകള്‍ നല്‍കിയ കെ.എ റഊഫിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാര്‍ ഹാജി. കുഞ്ഞാലിക്കുട്ടിക്കെതിരെ റഊഫ് നടത്തിയ നീക്കങ്ങളുടെ കൂടുതല്‍ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും വരുംദിവസങ്ങളില്‍ ഇവ വെളിപ്പെടുത്തുമെന്നാണ് ജബ്ബാര്‍ ഹാജി പറയുന്നത്.

കഴിഞ്ഞ ദിവസം വിവാദവ്യവസായി കെ.എ.റൗഫും ജബ്ബാർ ഹാജിയും തമ്മിൽ നടത്തിയ മൊബൈല്‍ ഫോൺ സംഭാഷണം പുറത്തായിരുന്നു. തന്റെ പേരിലുള്ള കേസുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഐസ്‌ക്രീം കേസ് വീണ്ടും കുത്തിപ്പൊക്കുമെന്ന് റൗഫ് പറഞ്ഞതായാണ് സംഭാഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്.ഫോണ്‍ സംഭാഷണം പുറത്തായതിനെ തുടര്‍ന്ന് റൗഫ് ഉപയോഗിക്കുന്ന നാല് മൊബൈല്‍ ഫോണുകളും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കി.