രണ്ടാം സംവാദത്തില്‍ ഒബാമ വിജയി

single-img
17 October 2012

യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുന്നോടിയായി സ്ഥാനാര്‍ഥികളായ ബരാക്ക് ഒബാമയും മീറ്റ് റോം‌നിയും തമ്മില്‍ രണ്ടാം പരസ്യസംവാദം നടന്നു. ആദ്യസംവാദത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥി റോംനിയെ പിന്നിലാക്കി ഒബാമ തിരിച്ചു വന്നു എന്നാണു സർവേ ഫലം.രണ്ടാഴ്‌ച മുമ്പ്‌ നടന്ന സംവാദത്തില്‍ പിന്നിലായിപ്പോയ ഒബാമ ഇത്തവണ റോംനി കൊണ്ടുവരാനിരിക്കുന്ന സാമ്പത്തിക പുരോഗതിയെ പാടെ വിമര്‍ശിച്ചാണ്‌ ശ്രദ്ധേയനായത്‌.

ലിബിയയില്‍ അമേരിക്കന്‍ സ്ഥാനപതി കൊല്ലപ്പെട്ട സംഭവത്തില്‍ തന്റെ സര്‍ക്കാരിനു വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയാറാണെന്നു ഒബാമ വ്യക്തമാക്കി. എന്നാല്‍ ലിബിയന്‍ പ്രശ്‌നത്തെ റോംനി രാഷ്ട്രീയവത്കരിച്ചത് ദൗര്‍ഭാഗ്യകരമെന്നും ഒബാമ പറഞ്ഞു