കൂത്തുപറമ്പില്‍ മൂന്ന് പേര്‍ മരിച്ച നിലയില്‍

single-img
17 October 2012

പൂക്കോട് ശാരദാസ്റ്റോപ്പിനടുത്ത് കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടച്ചിമാക്കൂലില്‍ ചന്ദ്രകാന്തത്തില്‍ വിനോദ്, ഭാര്യ ബീന, മകള്‍ ശ്രീലക്ഷ്മി എന്നിവരാണ് മരിച്ചത്. വിഷം ഉള്ളില്‍ച്ചെന്നാണ് മരിച്ചതെന്ന് കരുതുന്നു. നാല് മാസം മുമ്പ് ഇവരുടെ കുടുംബത്തിലെ ആറു പേര്‍ പഴനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ മാനസികമായി തളര്‍ന്ന നിലയിലായിരുന്നു വിനോദും കുടുംബവുമെന്ന്‌ അയല്‍വാസികള്‍ പറയുന്നതായി പോലീസ്‌ പറയുന്നു. അന്നു നടന്ന അപകടത്തില്‍ വിനോദിനും സാരമായി പരുക്കേറ്റിരുന്നു.