Kerala

മന്ത്രിയേയും പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുത്താന്‍ നീക്കം: ജോണി നെല്ലൂര്‍

മന്ത്രി അനൂപ് ജേക്കബിനെയും പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നതായി കേരള കോണ്‍ഗ്രസ്- ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍. പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഗൂഢശ്രമവുമായി യുഡിഎഫില്‍ മറ്റാരോ പ്രവര്‍ത്തിക്കുകയാണ്. വെടക്കാക്കി തനിക്കാക്കാനാണ് നീക്കം. അഴിമതി സംബന്ധിച്ച കാസറ്റ് ആരെങ്കിലും കൊണ്ടുവരുമെന്ന് ആരോപിക്കുന്നതില്‍ ഭയമില്ല. ബ്ലാക്ക് മെയില്‍ രാഷ്ട്രീയം ഭൂഷണമല്ല. മന്ത്രി അനൂപ് ജേക്കബിനെയും ഭക്ഷ്യ വകുപ്പിനേയും മോശമായി ചിത്രീകരിക്കാനുള്ള ആസൂത്രിത നീക്കമാണു നടക്കുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്താനും ആക്രമിക്കാനുമുള്ള ഗൂഢനീക്കങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.