Latest News

എല്ലാവര്‍ക്കും ഒന്‍പതു സബ്‌സിഡി സിലിണ്ടര്‍ നല്‍കും

സംസ്ഥാനത്ത് എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങള്‍ക്കും സബ്‌സിഡിയോടു കൂടി ഒമ്പതു പാചകവാതക സിലിണ്ടറുകള്‍ നല്‍കാ ന്‍ മന്ത്രിസഭാ യോ ഗം തീരുമാനിച്ചു. യുഡിഎഫ് ശിപാര്‍ശയുടെ അടിസ്ഥാന ത്തിലാണു തീരുമാ നം. ഒരു വീട്ടില്‍ ഒരു ഗ്യാസ് കണക്ഷന്‍ മാത്രമാക്കുമെന്നു മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു. പരമാവധി ഒമ്പത് എന്ന കണക്കില്‍ കഴിഞ്ഞ വര്‍ഷം ഉപയോഗിച്ച അത്രയും സിലിണ്ടറുകള്‍ ഈ വര്‍ഷവും സബ്‌സിഡി നിരക്കില്‍ നല്‍കും. കഴിഞ്ഞവര്‍ഷം ഒമ്പതു സിലിണ്ടറുകള്‍ ഉപയോഗിച്ചവര്‍ക്കു മാത്രമായിരിക്കും ഈ വര്‍ഷവും സബ്‌സിഡി നിരക്കില്‍ അത്രയും എണ്ണം ലഭിക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.