സംസ്ഥാന യുവജനക്ഷേമ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം സിന്ധു ജോയി രാജിവെച്ചു

single-img
16 October 2012

സംസ്ഥാന യുവജന ക്ഷേമ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം സിന്ധു ജോയി രാജിവെച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി പി.കെ ജയലക്ഷ്മിക്കും സിന്ധു രാജിക്കത്ത് നല്‍കിയെന്നാണ് വിവരം. കഴിഞ്ഞ മാര്‍ച്ച് 31 ന് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് സിന്ധു ജോയിയെ നിയമിച്ചിരുന്നെങ്കിലും ചുമതല ഏറ്റെടുത്തിരുന്നില്ല. സിന്ധു ജോയിയുടെ നിയമനത്തിനെതിരേ മഹിളാ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എസ്എഫ്‌ഐയുടെ സംസ്ഥാന ഭാരവാഹിയായിരുന്ന സിന്ധു ജോയി അടുത്തിടെയാണ് സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മറ്റൊരു പാര്‍ട്ടിയില്‍ നിന്ന് വന്ന ഒരാള്‍ക്ക് ഉടന്‍ സ്ഥാനങ്ങള്‍ നല്‍കുന്നതിനെ ചോദ്യം ചെയ്തായിരുന്നു മഹിളാ കോണ്‍ഗ്രസിലെ ഒരു വിഭാഗം എതിര്‍പ്പുയര്‍ത്തിയിരുന്നത്.