വിളപ്പില്‍ശാല സമരം: സമരസമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന് എന്‍. ശക്തന്‍

single-img
16 October 2012

വിളപ്പില്‍ശാല സമരം അവസാനിപ്പിക്കാന്‍ സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തുമെന്ന് ഡെപ്യൂട്ടി സ്പീക്കറും സ്ഥലം എംഎല്‍എയുമായ എന്‍. ശക്തന്‍ അറിയിച്ചു. വിളപ്പില്‍ശാലയിലെ മാലിന്യസംസ്‌കരണ ഫാക്ടറി തുറക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായും ശക്തന്‍ പറഞ്ഞു. രാവിലെ സമരപ്പന്തലിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.