യുവ്‌രാജിന് ഇരട്ടസെഞ്ച്വറി

single-img
16 October 2012

ദുലീപ് ട്രോഫിയില്‍ ഇരട്ടസെഞ്ചുറി തികച്ച് ഇന്ത്യയുടെ ചാമ്പ്യന്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗ് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ആഘോഷിക്കുന്നു. മധ്യമേഖലയ്‌ക്കെതിരേയുള്ള മത്സരത്തില്‍ യുവിയുടെ ഇരട്ടസെഞ്ചുറിയുടെ മികവില്‍ ഉത്തരമേഖല 451 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പരയ്ക്കായി ഇന്ത്യന്‍ ടീമിനെ അടുത്തമാസം തെരഞ്ഞെടുക്കാനിരിക്കേയാണ് യുവരാജിന്റെ പ്രകടനം. ദൈര്‍ഘ്യമേറിയ ഇന്നിംഗ്‌സിനുള്ള കരുത്തും മനസും ഉണെ്ടന്നും ഇരട്ടസെഞ്ചുറി നേട്ടത്തിലൂടെ യുവി തെളിയിച്ചു. 241 പന്തില്‍ നിന്ന് 208 റണ്‍സാണ് മത്സരത്തില്‍ യുവരാജ് നേടിയത്. 33 ബൗണ്ടറിയും മൂന്ന് സിക്‌സും അതിന് അകമ്പടിയായി.