Breaking News

ഐസ്‌ക്രീം പാര്‍ലര്‍; വിഎസിന്റെ ഹര്‍ജി നവം. 27-ലേക്കു മാറ്റി

കോളിളക്കം സൃഷ്ടിച്ച ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിന്റെ പുനരന്വേഷണ റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കുന്നതിന് മുമ്പു തന്റെ വാദം കൂടി കേള്‍ക്കണമെന്ന പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ ഹര്‍ജി പരിഗണിക്കുന്നതു നവംബര്‍ 27-ലേക്കു മാറ്റി. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ജഡ്ജ് പി.ടി. പ്രകാശനാണു കൂടുതല്‍ വാദം കേള്‍ക്കാനായി ഹര്‍ജി മാറ്റി വച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ വി.എസ് നല്‍കിയ വിവരങ്ങള്‍ വി.എസിന്റെ അഭിഭാഷകന്‍ എന്‍. ഭാസ്‌കരന്‍നായര്‍ ഇന്നലെ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഹൈക്കോടതി കേസ് പരിഗണിക്കുന്ന സാഹചര്യത്തില്‍ കേസ് തള്ളരുതെന്നു വി.എസിന്റെ അഭിഭാഷകന്‍ വാദിച്ചു.