കൊറിയന്‍ ഗ്രാന്റ്പ്രീ സെബാസ്റ്റ്യന്‍ വെറ്റലിന്

single-img
15 October 2012

റെഡ്ബുള്‍ സാരഥി സെബാസ്റ്റിയന്‍ വെറ്റലിനു ഫോര്‍മുല വണ്‍ കൊറിയന്‍ ഗ്രാന്റ് പ്രീയില്‍ വിജയക്കുതിപ്പ്. ഫോര്‍മുല വണ്‍ ചാംപ്യന്‍ഷിപ്പില്‍ നാലു ഗ്രാന്‍പ്രീകൂടി ശേഷിക്കേ ഫെരാരിയുടെ ഫെര്‍ണാണേ്ടാ അലന്‍സോയേക്കാള്‍ ആറുപോയിന്റ് മുന്നിലാണ് വെറ്റല്‍. കൊറിയന്‍ ഗ്രാന്റ്പ്രീയില്‍ റെഡ്ബുള്ളിന്റെ തന്നെ മാര്‍ക് വെബര്‍ രണ്ടാംസ്ഥാനത്തെത്തിയപ്പോള്‍ അലന്‍സോ ഇവിടെ മൂന്നാംസ്ഥാനത്തേക്കു പിന്‍തള്ളപ്പെട്ടു. വെബറിനു തൊട്ടുപിന്നിലായി ഗ്രിഡില്‍ മത്സരം തുടങ്ങിയ വെറ്റല്‍ ആദ്യ വളവില്‍ തന്നെ ലീഡ് നേടി. വെബറിനേക്കാള്‍ 8.2 സെക്കന്‍ഡ് മുന്നിലാണ് വെറ്റല്‍ ഫിനിഷ് ചെയ്തത്. 13.9 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അലന്‍സോ മൂന്നാംസ്ഥാനത്താണ്.