റോബര്‍ട്ട് വധേരയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട ഉന്നത ഉദ്യോഗസ്ഥനെ മാറ്റി

single-img
15 October 2012

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും ഡിഎല്‍എഫും തമ്മില്‍ നടത്തിയ ഭൂമിയിടപാട് അന്വേഷിക്കാന്‍ ഉത്തരവിട്ട ഹരിയാനയിലെ ഉന്നത ഉദ്യോഗസ്ഥന് സ്ഥാനചലനം. ഹരിയാന രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറലായിരുന്ന അശോക് ഖേംകയെ ആണ് സര്‍ക്കാര്‍ മാറ്റിയത്. ഹരിയാന സീഡ്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായിട്ടാണ് ഖേംകയെ മാറ്റിയത്. ഗുഡ്ഗാവ്, ഫരീദാബാദ്, പല്‍വാള്‍, മേവാത് ജില്ലകളില്‍ 2005 ജനുവരി ഒന്നു മുതല്‍ റോബര്‍ട്ട് വധേര നടത്തിയ ഭൂമിയിടപാടുകള്‍ അന്വേഷിക്കാന്‍ കഴിഞ്ഞ വെള്ളിയാഴ്ച ഖേംക ഉത്തരവിട്ടിരുന്നു. വാധ്രയും ഡിഎല്‍എഫും വഴിവിട്ട് ഇടപാടുകള്‍ നടത്തിയതായി അഴിമതി വിരുദ്ധ പ്രവര്‍ത്തകന്‍ അരവിന്ദ് കെജ്‌രിവാള്‍ ആരോപണമുന്നയിച്ചതിന് പിന്നാലെയായിരുന്നു ഇത്.