World

സിറിയന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ക്ക് വിലക്ക്

സിറിയന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ വിലക്ക്. ആഭ്യന്തര സംഘര്‍ഷം അവസാനിപ്പിക്കാന്‍ സിറിയന്‍ ഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 32,000 കവിഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ സമ്മര്‍ദ്ദ തന്ത്രം. സിറിയന്‍ ചരക്കുവിമാനങ്ങളെ നേരത്തെ യൂറോപ്യന്‍ യൂണിയന്‍ വിലക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യാത്രാവിമാനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയത്.