വിളപ്പില്‍ശാല മാലിന്യപ്രശ്‌നം: പിണറായി പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്‌തെന്നു സുഗതകുമാരി

single-img
15 October 2012

വിളപ്പില്‍ശാലയിലെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിനു സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്‌തെന്നു പരിസ്ഥിതിപ്രവര്‍ത്തകയും സാഹിത്യകാരിയുമായ സുഗതകുമാരി. സുഗതകുമാരിയും തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ കെ.ചന്ദ്രികയും പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് സുഗതകുമാരി മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്.