പെട്രോള്‍ പമ്പ് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്

single-img
15 October 2012

കൂലിവര്‍ദ്ധന ആവശ്യപ്പെട്ട്് പെട്രോള്‍ പമ്പ് ജീവനക്കാര്‍ പ്രക്ഷോഭത്തിലേക്ക്. ദിവസ ശമ്പളം കുറഞ്ഞത് 400 രൂപയായി വര്‍ധിപ്പിക്കുക, ജോലി സമയം എട്ടു മണിക്കൂറായി നിജപ്പെടുത്തുക, തൊഴിലാളികളെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പെട്രോള്‍ പമ്പ് ഉടമകള്‍ക്കും തൊഴില്‍ വകുപ്പിനും ഓയില്‍ കമ്പനികള്‍ക്കും കത്തു നല്‍കിയിട്ടുണ്ട്. ആവശ്യം അംഗീകരിക്കുന്നില്ലെങ്കില്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് കേരള സ്റ്റേറ്റ് പെട്രോള്‍ ബങ്ക് വര്‍ക്കേഴ്‌സ് യൂണിയന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.