പാക്കിസ്ഥാനില്‍ മന്ത്രിയുടെ വീടിനു നേര്‍ക്ക് തീവ്രവാദിആക്രമണം

single-img
15 October 2012

പാക്കിസ്ഥാന്‍ മന്ത്രിയുടെ വീടിനു നേര്‍ക്ക് തീവ്രവാദിആക്രമണം. രണ്ട് തീവ്രവാദികളും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും സംഭവത്തില്‍ കൊല്ലപ്പെട്ടു. ക്വത്തയിലെ പ്രവിശ്യാ ഭക്ഷ്യമന്ത്രി അസ്ഫാന്‍ഡ്യര്‍ കകാറിന്റെ വീടിന് നേര്‍ക്കായിരുന്നു ഇന്നലെ രാത്രി ആക്രമണമുണ്ടായത്. അപ്രതീക്ഷിതമായി വെടിവെയ്പുണ്ടായതോടെ വീടിന് കാവലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും പ്രത്യാക്രമണം നടത്തുകയായിരുന്നു. തീവ്രവാദികള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.