വീണ്ടും ചാരക്കേസ്: കരുണാകരന്റെ നിരപരാധിത്വം തെളിയിക്കുമെന്ന് മുരളീധരന്‍

single-img
15 October 2012

ചാരക്കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ചാരക്കേസില്‍ കെ.കരുണാകരന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് കെ.മുരളീധരന്‍ എംഎല്‍എ. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാരക്കേസിന് ആര് ചാരംമൂടാന്‍ ശ്രമിച്ചാലും അതിനെതിരേ പോരാടും. കേസില്‍ പുനരന്വേഷണം നടത്തുന്നതുകൊണ്ട് സര്‍ക്കാരിനോ പാര്‍ട്ടിക്കോ കുഴപ്പമുണ്‌ടെങ്കില്‍ കെപിസിസി പ്രസിഡന്റ് പറയണമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ എ.കെ.ആന്റണിയെ ആരും വലിച്ചിഴച്ചിട്ടില്ല. ചാരക്കേസില്‍ ഉള്‍പ്പെടുത്തി കരുണാകരനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ ആന്റണി ശ്രമിക്കില്ല. കേസില്‍ പുനരന്വേഷണം വേണ്‌ടെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് തെറ്റാണെന്നും കെ.മുരളീധരന്‍ പറഞ്ഞു.