World

മലാലയുടെ ആരോഗ്യസ്ഥിതിയില്‍ പ്രതീക്ഷയുണ്ടെന്ന് ബ്രട്ടീഷ് ഡോക്ടര്‍മാര്‍

പാക്കിസ്ഥാനില്‍ സ്ത്രീ വിദ്യാഭ്യാസത്തിനുവേണ്ടി വാദിച്ച് താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ പതിനാലുകാരി മലാല യൂസഫായിയുടെ നില മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്രിട്ടനിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. വിദഗ്ധ ചികിത്സയ്ക്കായി മലാലയെ ഇന്നലെ എയര്‍ ആംബുലന്‍സ് വഴി ബര്‍മിങ്ഹാമിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയിലെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഡേവിഡ് റോസര്‍ ആണ് മലാലയെ രക്ഷപെടുത്താന്‍ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചത്. എന്നാല്‍ തിരിച്ചുവരവ് അത്ര എളുപ്പമാകില്ലെന്നും അദ്ദേഹം സൂചന നല്‍കി.