World

ലിബിയയില്‍ അലി സിദാന്‍ പുതിയ പ്രധാനമന്ത്രി

ലിബിയയില്‍ പുതിയ പ്രധാനമന്ത്രിയായി അലി സിദാനെ നാഷണല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. മുസ്‌ലീം ബ്രദര്‍ഹുഡുമായി ബന്ധമുള്ള ജസ്റ്റീസ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി മുഹമ്മദ് അല്‍ ഹരാരിയെ പരാജയപ്പെടുത്തിയാണ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കു സിദാന്‍ എത്തിയത്. ജനീവ ആസ്ഥാനമായുള്ള മനുഷ്യാവകാശ അഭിഭാഷനായ സിദാന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്. നാഷണല്‍ കോണ്‍ഗ്രസില്‍ 93 വോട്ടുകള്‍ നേടിയാണ് സിദാന്‍ ജയിച്ചത്. വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ച നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സിദാനോടു രണ്ടാഴ്ചയ്ക്കകം പുതിയ മന്ത്രിസഭ രൂപീകരിക്കാന്‍ ആവശ്യപ്പെട്ടു.