ചാമ്പ്യന്‍സ് ലീഗ്: ചെന്നൈയ്ക്ക് തോല്‍വി

single-img
15 October 2012

ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തോല്‍വി. സിഡ്‌നി സ്‌ട്രൈക്കേഴ്‌സ് 14 റണ്‍സിനാണ് ചെന്നൈയെ തോല്‍പ്പിച്ചത്. 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 171 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. സുരേഷ് റെയ്‌ന (57), ഫാഫ് ഡുപ്ലിസിസ് (43) എന്നിവരാണ് ചെന്നൈ നിരയില്‍ തിളങ്ങിയത്. സിഡ്‌നിക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക്, മോസിസ് ഹെണ്‍ട്രിക്‌സ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിഡ്‌നി ഹെണ്‍ട്രിക്‌സ് (പുറത്താകാതെ 49), ഷെയ്ന്‍ വാട്‌സന്‍ (46) എന്നിവരുടെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടി. സ്റ്റീവ് സ്മിത്ത് 26 റണ്‍സ് നേടി. ചെന്നൈയ്ക്ക് വേണ്ടി ആര്‍.അശ്വിന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. 49 റണ്‍സ് നേടുകയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത ഹെണ്‍ട്രിക്‌സാണ് മാന്‍ ഓഫ് ദ മാച്ച്.