സിറിയന്‍ യാത്രാവിമാനങ്ങള്‍ ടര്‍ക്കിയില്‍ കടക്കുന്നതു വിലക്കി

single-img
14 October 2012

സിറിയയുടെ യാത്രാവിമാനങ്ങള്‍ ടര്‍ക്കിയുടെ വ്യോമാതിര്‍ത്തിയില്‍ കടക്കുന്നത് നിരോധിച്ചതായി ടര്‍ക്കി വിദേശമന്ത്രാലയം അറിയിച്ചു. സൈനികവിമാനങ്ങള്‍ക്ക് നേരത്തതന്നെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ടര്‍ക്കിയുടെ വിമാനങ്ങള്‍ സിറിയന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് നിരോധിച്ചുകൊണ്ട് ശനിയാഴ്ച സിറിയ ഉത്തരവിട്ടതിനെത്തുടര്‍ന്നാണ് ടര്‍ക്കിയും സമാന ഉത്തരവിറക്കിയത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. മോസ്‌കോയില്‍നിന്ന് ഡമാസ്‌കസിനു വന്ന സിറിയന്‍ യാത്രാവിമാനത്തില്‍ ആയുധങ്ങളുണെ്ടന്ന് ആരോപിച്ച് ടര്‍ക്കിയുടെ യുദ്ധവിമാനങ്ങള്‍ പ്രസ്തുത വിമാനത്തെ ബലമായി അങ്കാറ വിമാനത്താവളത്തില്‍ ഇറക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു തുടക്കം കുറിച്ചത്. വിമാനത്തില്‍ ആയുധങ്ങളില്ലായിരുന്നുവെന്നു റഷ്യയും സിറിയയും വ്യക്തമാക്കിയിട്ടുണ്ട്.