കോഴിക്കോട് ഇനി നോക്കുകൂലി വിമുക്ത ജില്ല: മന്ത്രി

single-img
14 October 2012

കയറ്റിറക്കുകൂലി തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച്, വ്യാപാരേതര മേഖലയിലെ കയറ്റിറക്കുകൂലി ഏകീകരിച്ചു കോഴിക്കോടു ജില്ലയെ കേരളത്തിലെ മൂന്നാമത്തെ നോക്കുകൂലി വിമുക്ത ജില്ലയായി പ്രഖ്യാപിക്കുമെന്നു തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. ഈ മാസം 20ന് കോഴിക്കോട്ടു നടക്കുന്ന ചടങ്ങില്‍ പ്രഖ്യാപനമുണ്ടാകും. നേരത്തേ തിരുവനന്തപുരം, എറണാകുളം ജില്ലകളെ നോക്കുകൂലി വിമുക്തമായി പ്രഖ്യാപിച്ചിരുന്നു. വീട്ടുനിര്‍മാണ സാധനങ്ങളുടെയും വീട്ടുപകരണങ്ങളുടെയും കയറ്റിറക്കുകൂലി പുനര്‍നിര്‍ണയിച്ചു കഴിഞ്ഞു. ചില പ്രദേശങ്ങളില്‍ തൊഴിലാളികള്‍ അമിതകൂലി ആവശ്യപ്പെടുന്നതായി പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണു പുതിയ ക്രമീകരണം. മറ്റു നഗരസഭകളിലും പദ്ധതി നടപ്പിലാക്കും. ജില്ലകളിലെ വിവിധ തൊഴിലാളി യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തും. നോക്കുകൂലി വിമുക്ത കേരളം എന്നതാണു ലക്ഷ്യം.