കോണ്‍ഗ്രസ് പറയുന്നതെല്ലാം അംഗീകരിക്കില്ല: എം.വി. രാഘവന്‍

single-img
14 October 2012

യുഡിഎഫിനൊപ്പം നില്‍ക്കുന്നെന്നു കരുതി കോണ്‍ഗ്രസ് പറയുന്നതെല്ലാം തങ്ങള്‍ അംഗീകരിക്കില്ലെന്നു സിഎംപി ജനറല്‍ സെക്രട്ടറി എം.വി. രാഘവന്‍. സിഎംപി എട്ടാം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചു മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവയില്‍ കോണ്‍ഗ്രസുമായി അഭിപ്രായ വ്യത്യാസമുണ്ട്. രാജ്യത്തു വര്‍ഗീയ ശക്തികള്‍ അധികാരത്തില്‍ വരുന്നതു തടയാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മതേതര ജനാധിപത്യശക്തികള്‍ക്കേ കഴിയൂ- എംവിആര്‍ പറഞ്ഞു.