പെട്രോള്‍ പമ്പുകള്‍ ഇന്നുമുതല്‍ രാത്രി പ്രവര്‍ത്തിക്കില്ല

single-img
14 October 2012

ഇന്ധനവില ക്രമാതീതമായി വര്‍ധിച്ചിട്ടും പമ്പുകള്‍ക്കുള്ള കമ്മീഷന്‍ എണ്ണക്കമ്പനികള്‍ വര്‍ധിപ്പിക്കാത്തതിനെതിരേ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രെഡേഴ്‌സ് സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനസമയം പുനക്രമീകരിക്കും. ഇന്നു പെട്രോള്‍ പമ്പുകള്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ഏഴു വരെ മാത്രമേ പ്രവര്‍ത്തിക്കൂ. നാളെ മുതല്‍ പമ്പുകളുടെ പ്രവര്‍ത്തനം രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെ മാത്രമായിരിക്കും. രാത്രിയില്‍ പ്രവര്‍ത്തിക്കാതിരിക്കു കയാണെങ്കില്‍ പമ്പുകള്‍ ക്ക് മാസം മുപ്പതിനായിരം രൂപ ലാഭ മുണ്ടാകും.