കോണ്‍ഗ്രസില്‍ കൂട്ടായ തീരുമാനങ്ങള്‍ ഇല്ലെന്നു മുരളീധരന്‍

single-img
14 October 2012

സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കൂട്ടായ തീരുമാനങ്ങളില്ലെന്നു കെ. മുരളീധരന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മുരളീധരന്‍. സംസ്ഥാന തലത്തിലെടുക്കുന്ന തീരുമാനങ്ങള്‍ കീഴ്ഘടകങ്ങളിലേക്കു പോകുന്നില്ല. പാര്‍ട്ടി ഇപ്പോള്‍ നിര്‍ജീവ അവസ്ഥയിലാണ്. പുനഃസംഘടന സംബന്ധിച്ചു ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ഇതുവരെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കു വോട്ടുവര്‍ധിച്ചത് ആശങ്കാജനകമാണ്. മുസ്‌ലിംലീഗുമായി ബന്ധപ്പെട്ടു മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞതിനോടു നൂറു ശതമാനം യോജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.