National

മണിപ്പൂരില്‍ 18 മണിക്കൂര്‍ ബന്ദ് തുടങ്ങി

മണിപ്പൂരില്‍ വിഘടനവാദികള്‍ ആഹ്വാനം ചെയ്ത 18 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു. അര്‍ധരാത്രി 12-ന് ആരംഭിച്ച ബന്ദ് വൈകീട്ട് ആറുവരെ നീളും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അര്‍ധസൈനികരും പോലീസും സംസ്ഥാനത്തുടനീളം അതീവജാഗ്രത പാലിക്കുന്നുണ്ട്.