മംഗോളിയയില്‍ ലെനിന് പ്രതിമ നീക്കം ചെയ്തു

14 October 2012
മംഗോളിയന്‍ തലസ്ഥാനമായ ഉലാന്‍ബാറ്ററില്‍ അവശേഷിച്ചിരുന്ന ഏക ലെനിന് പ്രതിമയും നീക്കം ചെയ്തു. നഗരത്തിലെ പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന വെങ്കലപ്രതിമ നീക്കം ചെയ്യുന്ന ചടങ്ങില്‍ മുന്നൂറോളം ആളുകള്‍ പങ്കെടുത്തു. നഗരത്തിലെ മേയര്‍ ബാത് ഉല് എര്‍ഡീന്‍ നടത്തിയ പത്തുമിനിറ്റു പ്രസംഗത്തില്‍ കമ്യൂണിസത്തെ തള്ളിപ്പറഞ്ഞു. ലെനിനും അദ്ദേഹത്തിന്റെ അനുയായികളും കൊലപാതകികളാണെന്ന് മേയര്‍ ആരോപിച്ചു. നീക്കം ചെയ്ത പ്രതിമ ലേലത്തില്‍ വില്‍ക്കാനാണ് ആലോചന. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയന്റെ സ്വാധീനത്തിലായിരുന്ന മംഗോളിയ 1990 ല്‍ സ്വതന്ത്രമായിമാറുകയായിരുന്നു.